പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് കോൺഗ്രസ് മാർച്ച്

പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കോളയാട്, പേരാവൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി. കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കാഞ്ഞിരോളി രാഘവൻ, പി.സി.രാമകൃഷ്ണൻ, അഡ്വ.ഷഫീർ ചെക്ക്യാട്ട്, റോയ് നമ്പുടാകം, സണ്ണി സിറിയക്ക്, സി. ജെ.മാത്യു എന്നിവർ സംസാരിച്ചു.