വായനോത്സവം; ജില്ലാതല ക്വിസ്സ് മത്സരം 12ന്

കണ്ണൂർ: ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം കണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂലൈ 12ന് രാവിലെ പത്തിന് രജിസ്ട്രേഷന് പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍ അധ്യക്ഷനാകും. കണ്ണൂര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര് വായന സന്ദേശം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ ഒന്‍പത് മണിക്കകം ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ പേര് രജിസ്റ്റര്‍ ചെയ്യണം.