റിയോ തത്സുകിയുടെ സുനാമി പ്രവചനം പാളി; സുനാമി പ്രവചനം കാരണം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം

Share our post

ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ കലാകാരിയാണ് റിയോ തത്സുകി. എഴുപതുകാരിയായ റിയോ ‘പുതിയ ബാബ വാംഗ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലസ്‌ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത്. 1975-ല്‍ മാംഗ കലാകാരിയായി അരങ്ങേറ്റം കുറിച്ച റിയോ തത്സുകി 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ഈ സ്വപ്നങ്ങള്‍ ഒരു ഡയറിയില്‍ രേഖപ്പെടുത്തിയ അവര്‍ 1999-ല്‍, സ്വപ്നങ്ങളെ അടിസ്ഥാനമാക്കി ‘ദി ഫ്യൂച്ചര്‍ ഐ സോ’ എന്ന പേരില്‍ ഒരു മാംഗ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യം ആരും പുസ്തകം ശ്രദ്ധിച്ചില്ലെങ്കിലും 2011-ലെ ജപ്പാനിലെ തോഹോകു ഭൂകമ്പവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തത്സുകി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!