പേരാവൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം

പേരാവൂർ : കോട്ടയം ഗവ. മെഡിക്കൽ കോളേജാസ്പത്രി കെട്ടിടം തകർന്ന് രോഗി മരിച്ച സംഭവത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. സി.ഷഫീർ അധ്യക്ഷനായി.പൊയിൽ മുഹമ്മദ്,ബൈജു വർഗീസ്,ജൂബിലി ചാക്കോ,സുരേഷ് ചാലാറത്ത്, സി. സുഭാഷ്,രാജു ജോസഫ്,ബാബു തുരുത്തിപ്പള്ളി, ജോബി ജോസഫ്,നൂറുദ്ധീൻ മുള്ളേരിക്കൽ, മനോജ് താഴെപുര എന്നിവർ സംസാരിച്ചു.