സിബിൽ സ്‌കോറിൽ വൻമാറ്റങ്ങൾവരുന്നു:റേറ്റിങ്ങിൽ തത്സമയ അപ്‌ഡേറ്റുകൾ; വേ​ഗത്തിൽ വായ്പ ലഭിക്കും: പ്രഖ്യാപനവുമായി ആർ.ബി.ഐ

Share our post

കുറഞ്ഞപലിശയിൽ വായ്പകൾ നേടിത്തരാൻ മികച്ച സിബിൽbസ്‌കോറിന്കഴിയും. മുൻകാലസാമ്പത്തികബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിൽവ്യക്തികൾക്ക് നൽകുന്നക്രെഡിറ്റ്സ്കോറാണ് സിബിൽ. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാസംഗ്രഹമാണ് ഈ സ്‌കോർ. 300 മുതൽ 900 വരെ റേഞ്ചിൽ വരുന്ന സംഖ്യയാണിത്. സ്‌കോർ 900ത്തിനോട്അടുക്കുംതോറുംക്രഡിറ്റ്റേറ്റിങ്മികച്ചതാകും.

സിബിൽസ്‌കോർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ആർ ബി ഐ. ബിസിനസ് ലോണുകളുടെ പ്രീ പെയ്‌മെന്റ് നിരക്ക് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിൽ സ്കോറിലെ മാറ്റങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം സിബിൽ സ്കോർ ഇനി മുതൽ തത്സമയംഅപ്ഡേറ്റ് ചെയ്യപ്പെടും. ഓരോ 15 ദിവസത്തിലും അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ നിലവിൽ ഉള്ളത്. വായ്പദാതാക്കൾക്കും, ഉപയോക്താക്കൾക്കും ഒരു പോലെ ഉപകാരപ്രദമാകും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രാൻസ് യൂണിയൻസിബിൽ, എക്‌സ്പീരിയൻ,സിആർഐഎഫ് ഹൈ മാർക്ക് മുതലായക്രെഡിറ്റ്ഏജൻസികളോട്റിയൽടൈംഅപ്ഡേഷനിലേക്ക് മാറണമെന്ന് ആർ ബി ഐ നിർദേശിച്ചു കഴിഞ്ഞു.ഭവന വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ മുതലായവഎടുക്കുന്നവർക്കും. നിലവിലെ ലോൺ ക്ലോസ് ചെയ്ത് ഉടനടി തന്നെ മറ്റൊരു ലോൺ എടുക്കാൻആഗ്രഹിക്കുന്നവർക്കുംഉപകാരപ്രദമാകുന്നതാണ് സിബിൽ സ്കോറിലെ പുതിയ പരിഷ്കാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!