ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം

കണ്ണൂർ:കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2025-26 സാമ്പത്തിക വര്‍ഷം 2/3 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല, താഴ്ന്ന വിഭാഗക്കാർക്ക് മൂന്ന് ലക്ഷം രൂപ കേരള സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയില്‍ അപേക്ഷിക്കാം. സ്പോണ്സര് മുഖേനെയാണ് വീട് നിര്‍മാണം. kshbonline.com മുഖേന സ്പോണ്സര്മാര്ക്ക് ഓണ്‍ലൈനായി ജൂലൈ ഏഴ് മുതല്‍ 31 വരെ അപേക്ഷ സമർപ്പിക്കാം. ഫോണ്‍: 04972 707 671.