ജൂലൈ എട്ടിന് ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

Share our post

തിരുവനന്തപുരം : ബസ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 8 നു ചൊവ്വാഴ്ച സൂചന പണിമുടക്കും. 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസ്സുടമ സംയുക്തസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താ സമ്മേളനത്തിൽ സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജനറൽ കൺവീനർ ടി. ഗോപിനാഥ് ,കെ കെ തോമസ് ,കെ ബി സുരേഷ് കുമാർ, വിഎസ് പ്രദീപ് , എൻ വിദ്യാധരൻ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!