നിരവധി കവര്‍ച്ചക്കേസിലെ പ്രതി പിടിയിൽ

കണ്ണൂര്‍: നിരവധി കവര്‍ച്ചക്കേസില്‍ പ്രതിയായ പേരാവൂര്‍ സ്വദേശി മത്തായി എന്ന തൊരപ്പന് മത്തായിയെ (60) ടൗണ്‍ എസ്.ഐ അനുരൂപും സംഘവും പിടികൂടി. കഴിഞ്ഞ ശനിയാഴ്ച രാത്രി പള്ളിക്കുളത്തെ കോഴിക്കടയില്‍ നിന്ന് 6,500 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തുമായി നിരവധി കവര്‍ച്ചക്കേസില്‍ പ്രതിയായ മത്തായി പലതവണ ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ കലക്ടറേറ്റിലും മത്തായി നേരത്തേ കവര്‍ച്ച നടത്തിയിരുന്നു.