കേരള പൂരക്കളി അക്കാദമി അവാർഡ് പ്രഖ്യാപിച്ചു

Share our post

പയ്യന്നൂർ: കേരള പൂരക്കളി അക്കാദമി 2024 വർഷത്തെ അവാർഡ് പ്രഖ്യാപിച്ചു. നീലേശ്വരം കരിന്തളത്തെ അണ്ടോൾ ബാലകൃഷ്‌ണൻ പണിക്കർക്ക് പൂരക്കളി– മറുത്തുകളി രംഗത്തെ സമഗ്ര സംഭാവനക്കുളള പുര‌സ്‌കാരം നൽകും. ചാത്തമത്തെ എം വി കുഞ്ഞിരാമൻ പണിക്കർക്ക് ഫെലോഷിപ്പ് സമ്മാനിക്കും. കുഞ്ഞിക്കണ്ണൻ നാണിയിൽ (പുറക്കുന്ന്), രാഘവൻ പുതിയ പുരയിൽ (അന്നൂർ പടിഞ്ഞാറേക്കര), പനക്കീൽ കണ്ണൻ (തൃക്കരിപ്പൂർ തങ്കയം), കിഴക്കേ പുരയിൽ അമ്പു (കടന്നപ്പള്ളി പടിഞ്ഞാറേക്കര), എം വി ശശീന്ദ്രൻ (ഉപ്പിലക്കൈ, മോനാച്ച), കെ വി കൃഷ്ണൻ (തൃക്കരിപ്പൂർ ഒളവറ), നാരായണൻ വെളിച്ചപ്പാടൻ (അടോട്ട്), കെ ബാലൻ (കാഞ്ഞങ്ങാട് സൗത്ത്), പി പി നാരായണൻ (ചെറുവത്തൂർ മടിക്കുന്ന്), സി സി നാരായണൻ (നീലേശ്വരം പാലായി), ടി ടി വി കുഞ്ഞിക്കണ്ണൻ (കരിവെള്ളൂർ നോർത്ത് മണക്കാട്), വൈക്കത്ത് രാഘവൻ (പഴയങ്ങാടി വയലപ്ര), തുരുത്തിപ്പള്ളി രാമദാസൻ പണിക്കർ (കാനായി തോട്ടംകടവ്), കാനക്കീൽ കമലാക്ഷൻ പണിക്കർ (തൃക്കരിപ്പൂർ ഇളമ്പച്ചി), എൻ കുഞ്ഞിക്കണ്ണൻ (ചെറുവത്തൂർ കാരിയിൽ മീൻകടവ് ), കെ അമ്പാടിക്കുഞ്ഞി (കയ്യൂർ പലോത്ത്), ടി വി കൃഷ്ണൻ (ചെറുവത്തൂർ പിലിക്കോട്), തായമ്പത്ത് ഗോവിന്ദൻ (കുഞ്ഞിമംഗലം), എം വി കരുണാകരൻ (വെള്ളൂർ), കയ്യിൽ മുത്തുപ്പണിക്കർ (കാസർകോട് ഹരിപുരം), എൻ ജനാർദ്ദനൻ (പരിയാരം കോരൻപീടിക), കൃഷ്ണൻ പണിക്കർ (കാസർകോട്, കാറഡുക്ക), കല്ല്യോട്ട് നാരായണൻ പണിക്കർ (കാസർകോട് പെരിയ) എന്നിവർക്ക് പൂരക്കളി അവാർഡ് നൽകും. അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, ഫോക് ലോർ അക്കാദമി സെക്രട്ടറിയും പൂരക്കളി അക്കാദമി അംഗവുമായ എ വി അജയകുമാർ, കേരള പൂരക്കളി അക്കാദമി സെക്രട്ടറി വി പി മോഹനൻ, അംഗം വിപിൻ പണിക്കർ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്‌ത് ആദ്യവാരം നീലേശ്വരത്ത് വെച്ച് അവാർഡ് വിതരണം നടക്കും. വാർത്ത സമ്മേളനത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ, സെക്രട്ടറി വി പി മോഹനൻ, അംഗങ്ങളായ വിപിൻ പണിക്കർ, സന്തോഷ് പാലായി, കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!