കണ്ണൂർ വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ പഴയ പാക്കേജിൽ തന്നെയാക്കാൻ നിർദേശം

Share our post

കണ്ണൂർ: വിമാനത്താവളം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് പഴയ പാക്കേജ് അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് കെ കെ ശൈലജ ടീച്ചർ എം എൽ എ. വിമാനത്താവളവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. വിമാനത്താവളത്തിനായി ആദ്യഘട്ടത്തിൽ സ്ഥലമേറ്റെടുത്തപ്പോൾ നിലവിലുണ്ടായിരുന്ന നഷ്ടപരിഹാര പാക്കേജ് സർക്കാർ പരിഷ്കരിച്ചിരുന്നു. എന്നാൽ പഴയ പക്കേജിൽ തന്നെ ഉൾപ്പെടുത്തണമെന്ന ഭൂവുടമകളുടെ ആവശ്യ പ്രകാരമാണ് എം എൽ എയുടെ നിർദേശം. നിലവിൽ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിന് വാല്യുവേഷൻ നടപടികൾ പൂർത്തിയായി വരികയാണ്. ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കി ഭൂമി വിമാനത്താവളത്തിന് കൈമാറാനും യോഗത്തിൽ നിർദ്ദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!