സി.പി.ഐ കണ്ണൂർ ജില്ലാസമ്മേളനം നാളെ തുടങ്ങും

കണ്ണൂര്‍: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാളെ വൈകീട്ട് നാലരയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, കെ.പി രാജേന്ദ്രന്, ഇ. ചന്ദ്രശേഖരന് എം.എല്‍.എ, സത്യന് മൊകേരി, ഭക്ഷ്യ, മന്ത്രി ജി.ആര് അനില്‍ തുടങ്ങിയവര്‍ സംസാരിക്കും. നാളെ മുതല്‍ ആറുവരെയാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 11ന് പതാകജാഥ പാര്‍ട്ടിയുടെ മുന്‍ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന് പാറപ്രത്ത് ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ പത്തിന് പ്രതിനിധി സമ്മളനം നവനീതം ഓഡിറ്റോറിയത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കെ.വി ഗംഗാധരന് പതാക ഉയര്‍ത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാര്‍, സി.പി ഷൈജന്‍, എ. പ്രദീപന്, വെള്ളോറ രാജന്, എം. അനില്‍ കുമാര്‍, കെ.വി സാഗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.