കൊട്ടിയൂർ ഉത്സവനഗരിയിൽ പോലീസിൻ്റെ മാസ്റ്റർപ്ലാൻ

കൊട്ടിയൂർ: വൈശാഖമഹോത്സവത്തിന് ഭക്തജന തിരക്ക് വർദ്ദിച്ചുവരുന്ന സാഹചര്യത്തിൽ മാസ്റ്റർപ്ലാനുമായി പോലീസ്. അടുത്ത വർഷത്തെ കൊട്ടിയൂർ ഉത്സവത്തിന് മുന്നൊരുക്കം എന്ന നിലയിൽ സജ്ജീകരിക്കേണ്ടതും മുൻകരുതൽ എടുക്കേണ്ടതുമായ വിഷയങ്ങളിലാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കൊട്ടിയൂർ ദേവസ്വത്തിന് കൈമാറിയത്. പേരാവൂർ ഡി വൈ എസ് പി ആസാദ് എംപി ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർക്ക് മാസ്റ്റർപ്ലാൻ കൈമാറി. ഈ വർഷത്തെ ഭക്തജന പ്രവാഹം ആരും പ്രതീക്ഷിക്കാത്ത നിലയിലായിരുന്നു. അപ്രതീക്ഷിതമായി ലക്ഷകണക്കിന് തീർത്ഥാടകരാണ് കർണാടകയിൽ നിന്നും കൊട്ടിയൂരിലെത്തിയത്. അടുത്തവർഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകർ എത്തുമെന്നാണ് കരുതുന്നത്.