ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ, പെന്‍ഷന്‍കാര്‍ ഒഴികെയുള്ള അണ് അറ്റാച്ച്ഡ് ആന്‍ഡ് സ്കാറ്റേര്‍ഡ് വിഭാഗം ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളും അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ എഐഐഎസ് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്കാറ്റേര്‍ഡ് വിഭാഗം തൊഴിലാളി അംഗത്വ പാസ്സ്ബുക്ക്), 26 എ കാര്‍ഡ് പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് / മുന്‍സിപ്പാലിറ്റി / പഞ്ചായത്തില്‍ നിന്നുള്ള ജനന തീയ്യതി സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് പാസ്സ്ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഇലക്ഷന് ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഇശ്രം കാര്‍ഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങള്‍വഴി ജൂലൈ 15 നകം രജിസ്റ്റര്‍ ചെയ്യണം. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 65 രൂപയാണ് അടക്കേണ്ടത്. ഫോണ്‍: 04972705185, 04972762185.