കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പേരാവൂർ, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളാണ് പ്രതിഷേധ പ്രകടനവും ധർണയും വിശദീകരണ യോഗവും നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി അംഗം വി.വി.കൃഷ്ണൻ അധ്യക്ഷനായി. ടി.ജെ. എൽസമ്മ, പി.എൻ. മോഹനൻ, ടി. ജെ.ഓമന, പി.സി.സണ്ണി, തോമസ്.കെ.മാത്യു, എ. വി. ചിത്രലേഖ എന്നിവർ സംസാരിച്ചു.