ക്ലീൻ കൊട്ടിയൂർ എം.ഷാജർ ഉദ്ഘാടനം ചെയ്യും

കൊട്ടിയൂർ: ക്ഷേത്ര പരിസരവും റോഡരികുകളും ശുദ്ധീകരിക്കുന്നതിന് വ്യാഴാഴ്ച (03.07.25) ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡുകളിറങ്ങും. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം രാവിലെ 7ന് യൂത്ത് കമ്മീഷൻ ചെയർമാൻ എം. ഷാജർ നിർവഹിക്കും. ശ്രീകണ്ഠാപുരം, പിണറായി, തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ ബ്ലോക്കുകളിലെ 1000ത്തോളം യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരാണ് നീണ്ടുനോക്കി മുതൽ ശുചീകരിക്കുക.