കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം

Share our post

കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പൂർവ്വ വിദ്യാർത്ഥിനി കീര്‍ത്തന പി. എ.സിനേയും ആദരിച്ചു. മാനേജർ റവ ഫാ. തോമസ് മാളിയേക്കൽ അധ്യക്ഷനായി. ഫാ.തങ്കച്ചൻ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, വാർഡ് മെമ്പർ സുനിതാ രാജു എന്നിവർ വിദ്യാർഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി സജീവൻ,പ്രഥമാധ്യാപകൻ എം വി മാത്യു, മദർ പി.ടി.എ പ്രസിഡന്റ് അമ്പിളി സജി, അധ്യാപകരായ പി.ജി വിജി ,ഇ.എസ് സീന വിജയികളായ പി.എസ് കീർത്തന , ഇവാഞ്ചലിൻ മരിയ റോയ്, ഇവാനാ സാറാ സണ്ണി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഫാ. എൽദോ ജോൺ നന്ദി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!