യു.പി.ഐ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വരെ മാറും

Share our post

2025 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്ബത്തിക നിയമങ്ങള്‍ ഓരോ വ്യക്തികളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ യു.പി.ഐ ചാർജ്ബാക്ക് നിയമങ്ങള്‍, തത്കാല്‍ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍, പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ നിർബന്ധമാക്കല്‍ എന്നിവ 2025 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങളില്‍ ചിലതാണ്. ഇത്തരത്തില്‍ 2025 ജൂലൈ മുതല്‍ ശ്രദ്ധിക്കേണ്ട പ്രധാന സാമ്ബത്തിക മാറ്റങ്ങള്‍ എന്തെല്ലാം..? ഓരോന്നും അറിയാം.

യു.പി.ഐ ചാർജ്ബാക്ക് നിയമങ്ങള്‍

യുപിഐ ഇടപാടുകളിലെ തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അടുത്തിടെ യുപിഐ ചാർജ്ബാക്ക് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച്‌, ഒരു ചാർജ്ബാക്ക് അപേക്ഷ നിരസിക്കപ്പെട്ടാല്‍, ബാങ്കുകള്‍ക്ക് എൻപിസിഐയുടെ അനുമതിയില്ലാതെ തന്നെ അത്തരം അപേക്ഷകള്‍ വീണ്ടും പരിഗണിക്കാവുന്നതാണ്.

നിലവിലെ നിയമം അനുസരിച്ച്‌, ഒരു ചാർജ്ബാക്ക് അപേക്ഷ നിരസിക്കപ്പെട്ടാല്‍ ബാങ്ക് യുപിഐ റഫറൻസ് കംപ്ലയിന്റ്സ് സിസ്റ്റം (യുആർസിഎസ്) വഴി എൻപിസിഐയെ അറിയിക്കുകയും അവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ തുടർനടപടികള്‍ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഈ രീതി ഒഴിവാക്കുന്നതിലൂടെ നടപടിക്രമങ്ങള്‍ എളുപ്പമാകും.

പാൻ കാർഡിന് ആധാർ നിർബന്ധം

പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നതിന് 2025 ജൂലൈ 1 മുതല്‍ ആധാർ കാർഡ് നിർബന്ധമാകും. നേരത്തെ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ജനന സർട്ടിഫിക്കറ്റും ഉപയോഗിച്ച്‌ പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. എന്നാല്‍, സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട് ടാക്സസ് (സിബിഡിടി) പ്രകാരം 2025 ജൂലൈ 1 മുതല്‍ ആധാർ വെരിഫിക്കേഷൻ നിർബന്ധമാണ്.

തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍

2025 ജൂലൈയില്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. 2025 ജൂലൈ 1 മുതല്‍ ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ വെരിഫിക്കേഷൻ നിർബന്ധമാണ്. കൂടാതെ, ജൂലൈ 15 മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ഒടിപി നിർബന്ധമാക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് ഒടിപി ലഭിക്കുകയും അത് ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. കമ്ബ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളില്‍ നിന്നും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഒടിപി നിർബന്ധമാണ്. അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാർക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 30 മിനിറ്റിനുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ അനുവാദമില്ല. എസി ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ രാവിലെ 10:00 മുതല്‍ 10:30 വരെയും, നോണ്‍-എസി ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ രാവിലെ 11:00 മുതല്‍ 11:30 വരെയുമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.

ജി.എസ്ടി റിട്ടേണ്‍ ഫയലിംഗ് നിയമങ്ങള്‍

2025 ജൂലൈ മുതല്‍ പ്രതിമാസ ജിഎസ്ടി പേയ്‌മെന്റ് ഫോമായ ജിഎസ്ടിആർ-3ബി എഡിറ്റ് ചെയ്യാൻ സാധിക്കാത്ത രൂപത്തിലേക്ക് മാറുമെന്ന് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നെറ്റ്‌വർക്ക് (ജിഎസ്ടിഎൻ) 2025 ജൂണ്‍ 7-ന് അറിയിച്ചു. കൂടാതെ, നിശ്ചിത തീയതി കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ നികുതിദായകരെ അനുവദിക്കില്ലെന്നും ജിഎസ്ടിഎൻ അറിയിച്ചു. ജിഎസ്ടിആർ 1, ജിഎസ്ടിആർ 3 ബി, ജിഎസ്ടിആർ 4, ജിഎസ്ടിആർ 5, ജിഎസ്ടിആർ 5 എ, ജിഎസ്ടിആർ 6, ജിഎസ്ടിആർ 7, ജിഎസ്ടിആർ 8, ജിഎസ്ടിആർ 9 തുടങ്ങിയ ഫോമുകളെ ഇത് ബാധിക്കും. എച്ച്‌ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസിലും, റിവാർഡിലും മാറ്റം എച്ച്‌ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് പ്രോഗ്രാമുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ വരുന്ന എല്ലാ ഇടപാടുകള്‍ക്കും 1% ഫീസ് ഈടാക്കും. യൂട്ടിലിറ്റി ബില്‍ പേയ്‌മെന്റുകള്‍ക്ക് 50,000 രൂപയില്‍ കൂടുതലും, ഓണ്‍ലൈൻ ഗെയിമിംഗ് ഇടപാടുകള്‍ക്ക് 10,000 രൂപയില്‍ കൂടുതലും, വാടക പേയ്‌മെന്റുകള്‍, 15,000 രൂപയുടെ ഇന്ധന പേയ്‌മെന്റുകള്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള പേയ്‌മെന്റുകള്‍ എന്നിവയ്ക്കും ഈ നിരക്ക് ബാധകമാണ്.

ഈ നിരക്കുകള്‍ 4,999 രൂപ വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഓണ്‍ലൈൻ സ്കില്‍-ബേസ്ഡ് ഗെയിമിംഗ് ഇടപാടുകള്‍ക്ക് റിവാർഡ് പോയിന്റുകള്‍ ലഭിക്കില്ലെന്നും ഇൻഷുറൻസ് റിവാർഡ് പോയിന്റുകള്‍ക്ക് പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുമുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!