പനിയും ഛർദിയും; ഇരിട്ടിയിൽ നാല് വയസ്സുകാരൻ മരിച്ചു

ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹാണ് (4) കണ്ണുരിലെ സ്വകാര്യ ആശസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സബാഹിൻ്റെ സഹോദരങ്ങളായ സൻഹ ഫാത്തിമ (10), സൽമാൻ ഫാരിസ് (6) എന്നിവർ ആസ്പത്രിയിൽ ചികിത്സയിലാണ്.