കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പരീക്ഷാ വിജ്ഞാപനം

* ബി.ടെക് മേഴ്സി ചാൻസ്- 

*  2000 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ബി.ടെക് വിദ്യാർത്ഥികൾക്കുള്ള മേഴ്സി ചാൻസ് പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2000 മുതൽ 2006 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അപേക്ഷാഫോറം സർവകലാശാല വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ച ഫീ രസീത് / ചലാൻ സഹിതം പിഴയില്ലാതെ 21.08.2025 വരെയും പിഴയോട് കൂടി 23.08.2025 വരെയും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. 2007 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ 30.07.2025 ന് ആരംഭിക്കും. പരീക്ഷകൾക്ക് 21.08.2025 വരെ പിഴയില്ലാതെയും   23.08.2025 വരെ പിഴയോട് കൂടിയും അപേക്ഷ സമർപ്പിക്കാം. വിദ്യാർ‌ത്ഥികൾ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി റീ.രജിസ്ട്രേഷൻ നടത്തുന്നതിനുള്ള  അപേക്ഷ നിശ്ചിത ഫീസ് അടച്ച രസീത്  /ചലാൻ സഹിതം സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതും, തുടർന്ന് ലഭിക്കുന്ന റീ.രജിസ്ട്രേഷൻ മെമ്മോ പരീക്ഷകൾക്കുള്ള അപേക്ഷയോടൊപ്പവും സമർപ്പിക്കേണ്ടതാണ്. റീ- രജിസ്ട്രേഷൻ നടത്താത്ത വിദ്യാർത്ഥികളുടെ പരീക്ഷകൾക്കുള്ള അപേക്ഷ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

2. പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം  

12.08.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദം  (റഗുലർ/ സപ്ലിമെൻററി /ഇംപ്രൂവ് മെൻറ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് 08.07.2025 മുതൽ 15.07.2025 വരെ പിഴയില്ലാതെയും 17.07.2025 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

3. ബി.കോം അഡീഷണൽ  കോ-ഓപ്പറേഷൻ

14.08.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ബി.കോം അഡീഷണൽ  കോ-ഓപ്പറേഷൻ (റഗുലർ/ സപ്ലിമെൻററി) ഏപ്രിൽ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 15.07.20205 വരെയും പിഴയോട് കൂടി 17.07.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

പുനർമൂല്യനിർണ്ണയ ഫലം

  കണ്ണൂർ സർവ്വകലാശാല  2025 ഏപ്രിൽ   സെഷനിൽ നടത്തിയ ആറാം   സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

ഡിഗ്രി സർട്ടിഫിക്കറ്റിന്  അപേക്ഷിക്കാം

 2025 ഏപ്രിൽ മാസം ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ (2022 അഡ്മിഷൻ ) അഫിലിയേറ്റഡ് കോളേജുകളിലെ  വിദ്യാർത്ഥികൾക്ക്  ഡിഗ്രി സർട്ടിഫിക്കറ്റിന്  അപേക്ഷിക്കാനുള്ള ലിങ്ക്  2025  ജൂൺ  28 ഉച്ചയ്ക്ക് ഒരു മണി മുതൽ  ലഭ്യമാക്കിയിട്ടുണ്ട്

പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

 അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2025-26 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്  അലോട്ട്മെന്റ് പരിശോധിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!