ഹാജിമാരുടെ ആദ്യ സംഘം ഇന്ന് തിരിച്ചെത്തും

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോയവരുടെ ആദ്യ സംഘം തിങ്കളാഴ്ച തിരിച്ചെത്തും. വൈകീട്ട് 4.50-ന് കണ്ണൂരിൽ എത്തുന്ന വിമാനത്തിൽ 170 പേരാണ് ഉണ്ടാവുക. രാത്രി 7.20-ന് രണ്ടാമത്തെ വിമാനത്തിൽ 171 ഹാജിമാരും മടങ്ങിയെത്തും. തിരിച്ചെത്തുന്ന ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ വഴി പോയ മുഴുവൻ ഹാജിമാരും ജൂലായ് 12 നകം തിരിച്ചെത്തും.