ഇനി കെ.എസ്.ആർ.ടി.സി ബസിലും വേസ്റ്റ് ബിൻ

കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടെ മാലിന്യങ്ങൾ എവിടെ കളയുമെന്ന് ഓർത്ത് ഇനി ആശങ്ക വേണ്ട. പ്ലാസ്റ്റിക് കുപ്പി, കവറുകൾ തുടങ്ങിയ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ബസിൽ വേസ്റ്റ് ബിൻ സജ്ജമാക്കി തുടങ്ങി. സർവീസ് അവസാനിക്കുന്ന ഡിപ്പോയിൽ മാലിന്യം എടുത്ത് നീക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന് ബസിൽ എഴുതി വയ്ക്കും. ഡിപ്പോകളിൽ ബിന്നും മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും.