ആമസോൺ ഡെലിവറി ബോയിയെ കൂട്ടമായി ആക്രമിച്ചു: നാല് പേർക്കെതിരെ കേസ്

പാനൂർ: ആമസോൺ ഡെലിവറി ബോയിയെ കൂട്ടമായി ആക്രമിച്ചതിന് നാല് പേർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. പാനൂർ യാസീൻ പള്ളിക്ക് സമീപം നാലുപുരക്കൽ അജ്മലിനെ അക്രമിച്ച സംഭവത്തിലാണ് കേസെടുത്തത്. ഓൺലൈൻ സ്ഥാപനമായ ആമസോണിന്റെ ഡെലിവറിയുമായി ബന്ധപ്പെട്ട് ഇന്നലെ മാവിലാട്ട് മുക്കിൽ എത്തിയപ്പോഴാണ് ഒരു സംഘം ആളുകൾ അജ്മലിനെ ക്രൂരമായി അക്രമിച്ചത്. പാനൂർ മാവിലാട്ട് മുക്കിന് സമീപത്തെ കുറ്റേരി പീടികയിൽ ഉനൈസ്, ജംഷീർ, എന്നിവർക്കെതിരെയും കണ്ടാലറിയുന്ന രണ്ടു പേർക്കെതിരെയുമാണ് കേസ്.