വിദ്യാർഥികളുടെ കൺസെഷൻ അഞ്ച് രൂപയാക്കണം; ജൂലൈ എട്ടിന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ പ്രക്ഷോഭത്തിലേക്ക്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാ വശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരത്തിലേക്ക് നിങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരിൽ ചേർന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്.