കുടുംബശ്രീ മാധ്യമ ശില്പശാല 27ന്

Share our post

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ കൂട്ടായ്മയായ കുടുംബശ്രീ പ്രസ്ഥാനം 27 വർഷം പൂർത്തീകരിക്കുന്ന വേളയിൽ കുടുംബശ്രീയുടെ വിവിധ പദ്ധത്തികളെക്കുറിച്ച് അവബോധം നൽകുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് വ്യാപകമായ പ്രചാരം നൽകുന്നതിനുമായി ജില്ലാ തലത്തിൽ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കണ്ണൂർ ഹോട്ടൽ റോയൽ ഒമാർസിൽ വച്ച് നടക്കുന്ന ശില്പശാല ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്നകുമാരി അധ്യക്ഷയാകും.കുടുംബശ്രീ കണ്ണൂർ ഈ വർഷം നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെപറ്റിയും വിവരങ്ങൾ നൽകുന്നതിനും തദ്ദേശീയ മേഖലയിൽ കുടുംബശ്രീ നടത്തിയ ഉടപെടലുകളെക്കുറിച്ചും കുടുംബശ്രീ മാതൃക സി ഡി എസുകളിലെ സംരംഭകരുടെ അനുഭവം പങ്കുവെക്കുന്നതിനും മാധ്യമ പ്രവർത്തരുടെ സംശയ നിവാരണത്തിനുമായി നാല് സെഷനുകളിൽ ആയാണ് ശില്പശാല നടത്തുന്നത്. ശില്പശാലയുടെ ഭാഗമായി കുടുംബശ്രീ സംരംഭകർ ഒരുക്കുന്ന പ്രദർശന വിപണന മേളയും നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!