വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി

Share our post

കൽപ്പറ്റ:വയനാട്ടിൽ വ്യാപകമായി ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മുൻ കരുതലെന്ന നിലയിലാണ് കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്.ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ ഇരിട്ടി താലൂക്കിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.കേരളം – ലക്ഷദ്വീപ് – ഗൾഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സേ ,ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!