പാൽ വില വർധിപ്പിക്കാൻ മിൽമ

Share our post

പാൽ വില വർധിപ്പിക്കാൻ മിൽമ.വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 ന് യോഗം ചേർന്ന് വില വർധനവ് ശിപാർശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരിക്കുന്നത്. കൊഴുപ്പേറിയ പാലിന് മിൽമ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് ആവശ്യം. എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിന് മുകളിൽ വർധിപ്പിക്കേണ്ടി വരും. അതിനാൽ അത്രയും വർധിപ്പിക്കാൻ കഴിയില്ലെന്ന് മിൽമ ഭരണസമിതി വ്യക്തമാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!