കണ്ണൂർ സർവകലാശാലാ വാർത്തകൾ

ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.ബി.എ./ എം. ലിബ്. ഐ. എസ്.സി./ എം.സി.എ./ എൽ.എൽ.എം. / എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ്.-റഗുലർ / സപ്ലിമെന്ററി) ഡിഗ്രി, മെയ് 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അസിസ്റ്റന്റ് പ്രൊഫസർ (യോഗ) ഒഴിവ്
കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ മണിക്കൂർവേതന അടിസ്ഥാനത്തിൽ സ്പോർട്സ് ട്രെയിനർ, അസിസ്റ്റന്റ് പ്രൊഫസർ(യോഗ) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ 27.06.2025 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠന വകുപ്പിൽവച്ച് നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ – 2023 പ്രവേശനം/ സപ്ലിമെന്ററി – 2020, 2021, 2022 പ്രവേശനം), നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ, Academics – Private Registration – Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 09.07.2025 (ബുധനാഴ്ച) ന് വൈകുന്നേരം 4 മണിക്കകം സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും മൂന്നാം സെമസ്റ്റർ ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2024 സെഷൻ പരീക്ഷയിലെ അതത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
അഫിലിയേറ്റഡ് കോളേജുകളിലെ പി. ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025-26 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ (https://admission.kannuruniversity.ac.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 28.06.2025 നകം അഡ്മിഷൻ ഫീസ് ഓൺലൈനായി (പ്രൊഫൈലിൽ കാണുന്ന ‘Pay fees’ ബട്ടണിൽ ക്ലിക്ക് ചെയ്ത് SBI epay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ലഭിച്ച അലോട്ടമെന്റ് തൃപ്തികരമാണെങ്കിൽ, 28.06.2025 നകം ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അടുത്ത അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും സ്വീകരിക്കേണ്ടി വരും. അടുത്ത അലോട്ട്മെന്റിൽ ലോവർ ഓപ്ഷൻ പരിഗണിക്കുന്നതല്ല. രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം കോളേജുകളിൽ പ്രവേശനത്തിനായി ഹാജരാവേണ്ടതാണ്. പ്രവേശനം നേടുന്നവർക്ക് ABC ID (Academic Bank of Credits ID) ഉണ്ടായിരിക്കേണ്ടതാണ്. പ്രസ്തുത ഐ.ഡി. ഇല്ലാത്തവർ www.abc.gov.in വെബ്സൈറ്റ് വഴി ഐ.ഡി. ജനറേറ്റ് ചെയ്യേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെന്റ് 30.06.2025 ന് നടക്കും.
അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 980/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 910/- രൂപയുമാണ്. ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : +914954262995,7356948230, E-mail id: pgdoa@kannuruniv.ac.in
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 02.07.2025 വരെ നീട്ടി.
രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി (ഏപ്രിൽ 2025 ) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിര്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.
ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷാ ടൈം ടേബിൾ
2025-26 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ വിവിധ പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള സെലക്ഷൻ മെമ്മോ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ (www.admission.kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം. പ്രവേശനം ആഗ്രഹിക്കുന്ന ഷുവർ ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ, സെലക്ഷൻ മെമ്മോയിൽ പറയുന്ന ഡോക്യൂമെന്റുകളുമായി അതാത് പഠന വകുപ്പിൽ പ്രവേശനത്തിന് ഹാജരാകണം.
വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ അതത് പഠന വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്.
പഠന വകുപ്പുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ: +914954262995, 7356948230. E-mail id: deptdoa@kannuruniv.ac.in
അപേക്ഷ തീയതി നീട്ടി
13.06.2025 ലെ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിച്ച കണ്ണൂർ സർവ്വകലാശാല ഐ.ടി. സെന്ററിലേക്കുള്ള സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.07.2025 ആയി ദീർഘിപ്പിച്ചിരിക്കുന്നു . വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ് .