19 കുപ്പി മാഹിമദ്യവുമായി പാലയോട് സ്വദേശി പിടിയിൽ

മട്ടന്നൂർ : ഇരിട്ടി എക്സൈസ് മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 19 കുപ്പി മാഹി മദ്യവുമായി (15ലിറ്റർ) പാലയോട് സ്വദേശി എം.മുകേഷിനെ (46) അറസ്റ്റു ചെയ്തു. മദ്യം കടത്താനുപയോഗിച്ച KL13 Z4396 കാറും കസ്റ്റഡിയിലെടുത്തു. പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.