കൊട്ടിയൂരെത്തുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളിയാൽ പിഴ ചുമത്തും

Share our post

കൊട്ടിയൂർ : കൊട്ടിയൂരിൽ സന്ദർശനത്തിനെത്തുന്ന വാഹനങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തുന്നവർ വാഹനങ്ങളിൽനിന്ന് നിരോധിത ഡിസ്‌പോസിബിൾ പാത്രങ്ങളിൽ ഭക്ഷണം കഴിച്ചശേഷം വഴിയരികിൽ ഉപേക്ഷിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വണ്ടിനമ്പർ സഹിതം ഉള്ള തെളിവുകൾ 9446700800 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും അയക്കാവുന്നതാണ്. ഈടാക്കുന്ന പിഴയുടെ 25 ശതമാനം പരാതി അയക്കുന്നവർക്ക് പാരിതോഷികമായി ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!