ഇരിട്ടി പായം മുക്കിലെ പുഴക്കരയിൽ നിന്നും നടരാജ വിഗ്രഹം കണ്ടെത്തി

ഇരിട്ടി : ഇരിട്ടി പായം മുക്കിലെ പഴയതോണിക്കടവിന് സമീപത്തുള്ള പുഴക്കരയിൽ നിന്നും നടരാജ ശില്പം കണ്ടെത്തിയത്. പുഴയ്ക്ക് സമീപത്തെ വീട്ടുകാർ പശുവിനെ മേയ്ക്കാൻ പോയ സമയത്താണ് പുഴക്കരയിൽ ശില്പം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി ശില്പം ഇവിടെ നിന്നും മാറ്റി.