Connect with us

Local News

പേരാവൂർ ബ്ലോക്കിൽ കെയർടേക്കർമാരെ നിയമിക്കുന്നു

Published

on

Share our post

പേരാവൂർ : ബ്ലോക്ക് പരിധിയിലുള്ള മാതൃകാ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് കെയർ ടേക്കർമാരെ നിയമിക്കുന്നു.മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കുണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം, കണിച്ചാർ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട്, മാലൂർ പഞ്ചായത്തിലെ കുണ്ടേരിപ്പൊയിൽ എന്നിവിടങ്ങളിലാണ് ഒഴിവ്. അഭിമുഖം തിങ്കളാഴ്ച(19/5/25) രാവിലെ 11ന് പേരാവൂർ ബ്ലോക്ക് ഓഫീസിൽ.

എസ്എസ്എൽസി പാസായ പേരാവൂർ ബ്ലോക്ക് പരിധിയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് പേരാവൂർ ബ്ലോക്ക്‌പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 9400933394.


Share our post

Kerala

ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

Published

on

Share our post

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.

പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.

പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.

നിത പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് സിജോ രാജ് ആംബുലന്‍സുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രി ലേബര്‍ റൂമില്‍വെച്ചാണ് യുവതി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മൂവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Share our post
Continue Reading

Kerala

മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

Published

on

Share our post

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.

മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!