സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് സന്മാര്‍ഗപഠനം

Share our post

തിരുവനന്തപുരം: സ്‌കൂള്‍ തുറന്നാല്‍ രണ്ടാഴ്ച കുട്ടികള്‍ക്ക് ക്ലാസില്‍ പുസ്തകപഠനമുണ്ടാവില്ല. ലഹരിമുതല്‍ പൊതുമുതല്‍ നശിപ്പിക്കല്‍വരെയുള്ള സാമൂഹികവിപത്തുകളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി പൊതുമാര്‍ഗരേഖയുണ്ടാക്കി അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍ നശിപ്പിക്കല്‍, ആരോഗ്യപരിപാലനം, നിയമം, മൊബൈലിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ അച്ചടക്കം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ജൂണ്‍ രണ്ടുമുതല്‍ രണ്ടാഴ്ച ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകാര്‍ക്കും ജൂലായ് 18 മുതല്‍ ഒരാഴ്ച ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ്. കൗമാരക്കാരിലെ ആത്മഹത്യാപ്രവണത തടയാന്‍ 1680 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ സൗഹൃദക്ലബ്ബുകള്‍ ഊര്‍ജിതമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!