മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ ക്രൂരമർദനം; മകളുമായി രാത്രി വീട് വിട്ടോടി യുവതി, രക്ഷകരായത് നാട്ടുകാർ

Share our post

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര മർദനത്തിന് ഇരയായത്. മയക്കുമരുന്ന് ലഹരിയിൽ വീടിന് അകത്തു വെച്ച് തലക്കും ദേഹത്തും ക്രൂരമായി മർദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായും സജ്ന പറയുന്നു. വീട് വിട്ടോടി വാഹനത്തിന് മുന്നിൽ ചാടി മരിക്കാൻ ആയിരുന്നു നോക്കിയതെന്ന് സജ്ന പറയുന്നു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴിയെടുത്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!