ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!