കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകർക്ക് മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.
ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.
ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആണ് ജപ്പാനിൽ നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.
ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത് കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ് നേരിട്ട് NSDC സെന്റിങ് ഓർഗനൈസഷന് അടക്കേണ്ടതാണ്. NSDC website ആയ https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.