Kerala
സ്വകാര്യ ഹജ്ജ് ക്വാട്ടയിൽ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

തിരുവനന്തപുരം : ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയതോടെ നുസൂഖ് പോർട്ടല്‍ അടച്ചു. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നാണ് സൂചന. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേർക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം ലഭിച്ചത്. 42000 പേർക്ക് അവസാന നിമിഷം അവസം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.
നുസൂഖ് പോർട്ടല്‍ ഈ മാസം ആദ്യം പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ നടപടികള്‍ പൂർത്തായാക്കാത്തതാണ് തീർഥാടകർക്ക് വിനയായത്. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്ത വർഷം അവസരം നൽകുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നൽകുമെന്ന സൂചന. ഏജൻസികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നൽകാൻ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീർഥാടകർക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Kerala
കർണാടകയിൽ വാഹനാപകടത്തിൽ കൊളക്കാട് സ്വദേശിയായ ഒരു വയസുകാരന് ദാരുണാന്ത്യം

ബേംഗ്ലൂരു: കര്‍ണാടക രാമനഗരക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. കൊളക്കാട് സ്വദേശി കരൂച്ചിറ അതുൽ – അലീന ദമ്പതിമാരുടെ മകൻ കാർലോ ( ഒരു വയസ്) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് കുത്തനെ മറിയുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ആറു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ബെംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ സാധ്യത

തിരുവനന്തുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിനോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27ആം തീയതിയോടെ കാലവർഷം കേരളാ തീരം തൊട്ടേക്കും.
Kerala
നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു.. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി എട്ട് വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം.
കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.പിതാവ് പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേഡല്‍ പോലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞിരുന്നത്. പിന്നീട് മൊഴിമാറ്റിയ കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. 2017 ഏപ്രില്‍ ഒന്‍പതിനാണ് കേഡല്‍ കൊലപാതകമെല്ലാം നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു.
സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്‌സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്