വിമാന യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജ്, കാർഗോയും പരിശോധനാ സംവിധാനത്തിൽ മാറ്റം; ഇനി സി.ഐ.എസ്.എഫ് മേൽനോട്ടം വഹിക്കും

ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. നിലവിലുള്ള രീതിയ്ക്ക് വ്യത്യസ്തമായി ഇനി മുതൽ ലഗേജ്, കാർഗോ പരിശോധനയ്ക്കും സിഐഎസ്എഫ് മേൽനോട്ടം വഹിക്കും. നിലവിലെ സാഹചര്യത്തിൽ താത്കാലികമായാണ് തീരുമാനം. ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് മേയ് 18 വരെ ഈ സംവിധാനം തുടരും. നിലവിൽ വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയോ അല്ലെങ്കിൽ എയർപോർട്ട് അതോറിറ്റിയോ, അതത് വിമാന കമ്പനികളുമായി സഹകരിച്ചാണ് ചെക്ക് ഇൻ ബാഗേജുകളും കാർഗോയും പരിശോധിക്കുന്നത്.