തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.