തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.