എന്റെ കേരളം: ഇന്ന് വിവിധ പരിപാടികള്‍, പ്രവേശനം സൗജന്യം

കണ്ണൂർ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം നാല് വരെ സാമൂഹ്യനീതി വകുപ്പിന്റെ എന്റെ കേരളം വയോജന സൗഹൃദ കേരളം എന്ന വിഷയത്തില്‍ മൂന്ന് സെഷനുകളായി സെമിനാര്‍ നടക്കും. വയോജന നയം, വയോജന കൗണ്‍സില്‍, വയോജന കമ്മീഷന്‍’ എന്ന വിഷയത്തില്‍ സംസ്ഥാന വയോജന കൗണ്‍സില്‍ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള, ‘വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എം.ഡബ്ല്യു.പി.എസ്സി ആക്ട് 2007 ആന്റ് റൂള്‍സ്’ വിഷയത്തില്‍ ഡി.ഐ.എസ്എ പാനല്‍ അംഗം അഡ്വ. കെ.എ പ്രദീപ് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. തുടര്‍ന്ന് വയോജന സൗഹൃദ കേരളം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.
വൈകുന്നേരം 4.30 ന് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ നൃത്ത പരിപാടിയും രാത്രി ഏഴിന് കൊച്ചിന്‍ കോക്ക് ബാന്‍ഡിന്റെ തത്സമയ പരിപാടിയും അരങ്ങേറും. മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.