മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ വയനാട്ടിൽ നിന്നും പോലീസ് പിടികൂടി

മാനന്തവാടി : മോഷ്ടാവ് തൊരപ്പൻ സന്തോഷിനെപനമരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ സന്തോഷ് പിടിയിലാവുന്നത്. മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ സന്തോഷ് എത്തിയതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വയനാട്ടിൽ നിന്നാണ് സന്തോഷിനെ പോലീസ് പിടികൂടിയത്.