Connect with us

Kannur

മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

Published

on

Share our post

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. 71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്.

എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.പാതി വഴിയിലായ പദ്ധതികൾജൽജീവൻ മിഷൻ 3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.പയ്യന്നൂർ ജലപദ്ധതിഅടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം ന‌ടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഞറുക്കുമല കുടിവെള്ള പദ്ധതിചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവ‌ർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ.


Share our post

Kannur

എസ്‌.എസ്‌.എൽ.സി പരീക്ഷാ ഫലം നാളെ; എങ്ങനെ അറിയാം?

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈവർഷംഎസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.എസ്‌.എസ്‌.എൽ.സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

sslcexam.kerala.gov.in, results.kite.kerala.gov.in/  തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെവിവരങ്ങൾ ഈ വർഷംവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക്പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻസൗകര്യമുണ്ടാകും.

കഴിഞ്ഞവർഷംഎസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയുംപിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്.
https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽഫലപ്രഖ്യാപനം നടത്തിയാലുടൻ റിസൾട്ട് ഓൺലൈനിൽ ലഭ്യമാകും. വിദ്യാർഥികൾക്ക് റോൾനമ്പറുംജനനതീയതിയുംനൽകിഎസ്എസ്എൽസിഫലം2025ഓൺലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുംഇതേവെബ്സൈറ്റുകളിൽഅവസരമുണ്ടാകും. കേരള എസ്എസ്എൽസി പരീക്ഷാ ഫലം 2025 സ്കൂൾ തിരിച്ചുംപ്രഖ്യാപിക്കും.ഔദ്യോഗിക വെബ്‌സൈറ്റിൽ സ്കൂൾ കോഡ് നൽകി ഇത് അറിയാൻ ചെയ്യാൻകഴിയും.


Share our post
Continue Reading

Kannur

പുതിയതെരുവിൽ കടയടപ്പ് സമരം

Published

on

Share our post

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.


Share our post
Continue Reading

Kannur

മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!