Connect with us

India

പുതിയ ഇടയനെ കാത്ത് കത്തോലിക്ക സഭ; കോൺക്ലേവിന് തുടക്കം

Published

on

Share our post

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചടങ്ങുകൾക്ക് തുടക്കം. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നടക്കുന്ന കോൺക്ലേവിൽ വെച്ചാണ് വോട്ടിങ് നടക്കുന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഉടനെ ആരംഭിക്കും. 10.30 ഓടെ ഫലം പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. 89 വോട്ടുകൾ ലഭിക്കുന്ന കർദിനാളായിരിക്കും അടുത്ത ഇടയനായി തിരഞ്ഞെടുക്കപ്പെടുക. പാപ്പയെ തിരഞ്ഞെടുത്താൽ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയരും. തിരഞ്ഞെടുപ്പിൽ തീരുമാനമായില്ലെങ്കിൽ ബാലറ്റുകൾ കത്തിക്കുമ്പോൾ അതിൽച്ചേർക്കുന്ന രാസവസ്തുക്കളുടെ പ്രവർത്തനഫലമായി കറുത്ത പുകയും തീരുമാനമായ തിരഞ്ഞെടുപ്പിനുശേഷം വെളുത്ത പുകയുമാകും ചിമ്മിനിയിൽക്കൂടെ പുറത്തുവരിക.

നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്‌. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മുതൽ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. അന്തരിച്ച ഫ്രാൻസിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒൻപത് കർദിനാൾമാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകൾ എണ്ണുന്ന മൂന്ന്‌ കർദിനാൾമാർ, രോഗംകാരണം സന്നിഹിതരാകാൻ കഴിയാത്തവരിൽനിന്ന്‌ ബാലറ്റ് ശേഖരിക്കുന്ന മൂന്ന്‌ കർദിനാൾമാർ, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന്‌ കർദിനാൾമാർ എന്നിവരെയാണ് മാർ ജോർജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും മാർ കൂവക്കാടിന്റെ മേൽനോട്ടത്തിലാകും


Share our post

India

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ വ​ന്‍ നേ​ട്ടം; കൊ​ടും ഭീ​ക​ര​ന്‍ അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Published

on

Share our post

ന്യൂ​ഡ​ല്‍​ഹി: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ന് ക​ന​ത്ത തി​രി​ച്ച​ടി. ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നും കാ​ണ്ഡ​ഹാ​ര്‍ വി​മാ​ന റാ​ഞ്ച​ലി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നു​മാ​യ അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ൻ സൈ​ന്യം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. ഇ​ന്ത്യ തേ​ടു​ന്ന ഭീ​ക​ര​രി​ൽ പ്ര​ധാ​നി​യാ​ണ് അ​ബ്ദു​ള്‍ റൗ​ഫ് അ​സ​ര്‍. പാ​ക്കി​സ്ഥാ​ന്‍ ബ​ഹ​വ​ൽ​പൂ​രി​ലെ ജെ​യ്ഷെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ 10 കു​ടും​ബാം​ഗ​ങ്ങ​ള്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.


Share our post
Continue Reading

India

രാജ്യാന്തര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’; തലക്കെട്ടുകള്‍ ഇങ്ങനെ

Published

on

Share our post

ന്യൂഡല്‍ഹി: രാജ്യാന്തരമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ഭീകരതയ്‌ക്കെതിരായ പോരാട്ടം എന്ന നിലയ്ക്കാണ് പഹല്‍ഗാമിനുള്ള ഇന്ത്യന്‍ മറുപടിയെ ഈ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ മിസൈല്‍ ആക്രമണം നടത്തി ഇന്ത്യ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്.സിഎന്‍എന്‍ നല്‍കിയ തലക്കെട്ടാകട്ടെ, വലിയ സംഘര്‍ഷത്തിനരികെ ഇന്ത്യയും പാകിസ്താനും എന്നായിരുന്നു. സൈനിക നടപടിക്ക് ഇന്ത്യ ഉപയോഗിച്ച അത്യാധുനിക സങ്കേതങ്ങളെ കുറിച്ചും റഫാല്‍ യുദ്ധവിമാനങ്ങള്‍, സ്‌കാള്‍പ് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള വിശദമായ കവറേജും അവര്‍ നല്‍കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങളെയല്ല പകരം ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

രാജ്യാന്തര മാധ്യമങ്ങളും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള അവയുടെ വാര്‍ത്തകളുടെ തലക്കെട്ടുകളും

1- വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍- India Targets Suspected Militant Sites in Pakistan Amidst Rising Tensions

2- ജപ്പാന്‍ ടൈംസ്- India strikes Pakistan over Kashmir tourist killings

3- ദ ടൈംസ് ഓഫ് ഇസ്രയേല്‍- Israel Backs India’s Right to Self-Defence After Strikes on Pakistan

4- ദ ഗാര്‍ഡിയന്‍- India Launches Military Strikes Inside Pakistan as Kashmir Tensions Explode

5- എബിസി ന്യൂസ്- India Strikes Nine Pakistani Targets

6- ഷിക്കാഗോ ട്രിബ്യൂണ്‍- India Hits Pakistan with Missile Strikes Following Deadly Kashmir Attack


Share our post
Continue Reading

India

ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണു, അഞ്ച് മരണം, രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഏഴ് യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ്, സൈനിക ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ സേനാംഗങ്ങൾ, 108 ആംബുലൻസ് ടീം, ഭട്വാരിയിലെ ബിഡിഒ, റവന്യൂ സംഘം എന്നിവർ എത്തി. ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരിച്ചവര്‍ വിനോദ സഞ്ചാരികളാണെന്നാണ് നിഗമനം.


Share our post
Continue Reading

Trending

error: Content is protected !!