യുവാവിന്റെ മരണം ആസ്‌പത്രിയിലെ ചികില്‍സാപിഴവിനെ തുടർന്നെന്ന് പരാതി; പോലീസ് കേസെടുത്തു

Share our post

കണ്ണൂർ: യുവാവിന്റെ മരണം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ ചികില്‍സാപിഴവിനെ തുടർന്നെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ധനലക്ഷ്മി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. മൂന്നിനു രാത്രി 8.30നാണ് ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവായ പി. നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുരുഷോത്തമന്‍-ലത ദമ്പതികളുടെ മകനാണ്. ഭാര്യ: രസ്‌ന. മകള്‍: അനൈന. സഹോദരങ്ങള്‍: ഷര്‍മില്‍, വിനയ. മൃതദേഹം ഉച്ചക്ക് 12.30 മണി മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!