മേയ് 20ലെ ദേശീയ പണിമുടക്കിന് യു.ഡി.എഫ് പിന്തുണ; പണിമുടക്ക് ദിവസം കരിദിനം ആചരിക്കും

തിരുവനന്തപുരം: മേയ് 20ന് ഐ.എൻ.ടി.യുസി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐ.എൻ.ടി.യു.സി 78-ാമത് സ്ഥാപക ദിനാഘോഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണിമുടക്ക് ദിവസം യു.ഡി.എഫ് കരിദിനമായി ആചരിക്കുമെന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, പി. ബിജു, വെള്ളനാട് ശ്രീകണ്ഠൻ, എം.എസ്. താജുദ്ദീൻ, ഡി. ഷുബില, ജെ. സതികുമാരി, പുത്തൻപള്ളി നിസാർ, വെട്ടുറോഡ് സലാം, ജോണി ജോസ് നാലപ്പാട്ട്, എസ്. സുരേഷ് കുമാർ, താന്നിമൂട് ഷംസുദ്ദീൻ, വി. ലാലു തുടങ്ങിയവർ പങ്കെടുത്തു.