മാസം 35,000 രൂപ വേതനം; സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ, വിശദാംശങ്ങള്‍ അറിയാം

Share our post

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ നൂറോളം ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 11 മാസത്തേക്കായിരിക്കും. 2018-ലെ യുജിസി റെഗുലേഷന്‍ പ്രകാരം യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ബിഎഡ് യോഗ്യത അഭിലഷണീയമാണ്. കാലടിയിലെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകള്‍.ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിങ്, ഫിലോസഫി, കായിക പഠനം, സംസ്‌കൃതം ജനറല്‍, സംസ്‌കൃതം ന്യായം, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, തീയറ്റര്‍, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ആയുര്‍വേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകള്‍. യു.ജി.സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകര്‍ക്ക് 35,000 രൂപ പ്രതിമാസ വേതനം ലഭിക്കും.

യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കുന്നതാണ്. ഇവര്‍ക്ക് പ്രതിമാസം 25,000രൂപയായിരിക്കും വേതനം. യുജിസി നിഷ്‌കര്‍ഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചര്‍മാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരായിട്ടായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അതാത് വകുപ്പ് മേധാവിമാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 15. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ssus.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!