Connect with us

Kannur

മുണ്ടയാട് ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

Published

on

Share our post

 കണ്ണൂർ: മുണ്ടയാട് എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപം ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കി ഉടുമ്പൻചോലയിലെ ശങ്കർ മനോജ്(19) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് കാലത്ത് മരണപ്പെട്ടത്.

കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന നിവേദ്യം ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിൽ ഫെൻസിംഗ് പരീശിലനം നടത്തിവരികയായിരുന്നു. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന എസ് എൻ കോളേജ് വിദ്യാർത്ഥി പാലക്കാട്ടെ മനീഷിനും അപകടത്തിൽ പരിക്കേറ്റിരുന്നു. മനീഷ് എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post

Kannur

ചാലാടും പള്ളിക്കുന്നും തെരുവ് നായകളുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 13 പേർക്ക് കടിയേറ്റു

Published

on

Share our post

കണ്ണൂർ: ചാലാടും പള്ളിക്കുന്നും തെരുവ് നായകളുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 13  പേർക്ക് കടിയേറ്റു. ചാലാട് – മണൽ ഭാഗത്ത്  ഇന്ന് കാലത്ത് ഒമ്പത് മണിയോടെ തെരുവ് നായയുടെ പരാക്രമത്തിൽ മണലിലെ ചിറമ്മൽ ജിജിലിന്റെ  മകൻ എയ്ഡൻ (4), ചാലാട് അൽ ഫലാഹിൽ കെ എൻ റയാൻ (10), ഇറ (12) എന്നിവർക്കും ധരുൺ ( 40), മുഹമ്മദലി (70), കമറുദീൻ (88) എന്നിവർക്കുമാണ് കടിയേറ്റത്. ഇവരെ കൂടാതെ മറ്റ് നിരവധി പേർക്ക് കടിയേറ്റതായും പറയുന്നു. കടിച്ച പട്ടിയെ ചത്ത നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് തയ്യിൽ കുളത്തിന് സമീപം ഇന്നലെയാണ് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പ്രദേശവാസികളായ കലാവതി (51), അനിൽകുമാർ (50), ജീവ (15), തമിഴ്നാട് സ്വദേശിനിയായ ദേവിക (55) എന്നിവർക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്.

ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് നടന്ന് പോകവേയാണ് കലാവതിയെ തെരുവുനായ ആക്രമിച്ചത്.സാരി ഉൾപ്പെടെ നായ കടിച്ചുകീറി. വീടിന് സമീപത്ത് നിന്ന് ബൈക്ക് നന്നാക്കുകയായിരുന്ന അനിൽകുമാറിനെ പുറകിൽ നിന്നെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റു. രാവിലെ വീട്ടിൽ നിന്നും ജോലിക്ക് പോകുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിനിയായ ദേവികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വൈകുന്നേരം പൊടിക്കുണ്ടിലേക്ക് മീൻവാങ്ങാനായി പോയപ്പോഴാണ് അനിൽകുമാറിന്‍റെ മകൻ ജീവയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ നാലുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലർ വി കെ ഷൈജുവിന്‍റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്‍റെ പട്ടിപിടുത്തക്കാരെത്തി തെരുവുനായയെ പിടികൂടി. പ്രദേശത്ത് തെരുവുനായ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.


Share our post
Continue Reading

Kannur

കണ്ണൂരിൽ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയെന്ന് പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂരില്‍ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്ന് പരാതി. കണ്ണൂർ കരിവെള്ളൂരിലാണ് സംഭവം. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയായിരുന്നു കരിവെള്ളൂരിലെ അർജുന്റെയും ആർച്ചയുടെയും വിവാഹം. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നാണ് വധുവിന്റെ പരാതി.


Share our post
Continue Reading

Kannur

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

Published

on

Share our post

കണ്ണൂർ : കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണ് മർദനം. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂ‌ടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ ക‌ടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കിൽ പിന്നീ‌ട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തിൽ ടോൾ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. ജീവനക്കാരുടെ മൊബൈൽ അടിച്ച് തകർക്കുകയും, ടോൾ ബൂത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ടോൾ ബൂത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെ‌ട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പ‌ടെ ശേഖരിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!