Kerala
സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്‍; വാഗയിലെ ചെക്‌പോസ്റ്റ് അടച്ചു

സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ മുഖം തിരിച്ച് പാകിസ്താന്‍. വാഗയിലെ ചെക്‌പോസ്റ്റ് പാകിസ്താന്‍ അടച്ചിട്ടതിനാല്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധിപേരാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. അതേസമയം പാകിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനുമായുള്ള പോസ്റ്റല്‍ സര്‍വ്വീസും ഇന്ത്യ നിര്‍ത്തിവയ്ക്കും. ലഹോറും ഇസ്‌ലാമാബാദും വ്യോമപാത നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു. ഇതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യ വിട്ടത്.
Kerala
നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമുള്ള പുതിയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്നു. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (CEOs) സമ്മേളനത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ച കാര്യങ്ങൾക്കനുസൃതമായാണ് ഈ നടപടി. സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്‌ബീർ സിംഗ് സന്ദു, ഡോ. വിവേക് ജോഷി എന്നിവരും പങ്കെടുത്തിരുന്നു.
ഇനി മുതൽ, 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ ചട്ടം 9, 1969 ലെ ജനന-മരണം രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 3(5)(b) (2023 ൽ ഭേദഗതി ചെയ്തതനുസരിച്ച്) എന്നിവ പ്രകാരം, ഇന്ത്യയുടെ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം മരണ രജിസ്ട്രേഷൻ ഡാറ്റ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. അതോടൊപ്പം, ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ, വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ബിഎൽഓമാർക്ക് സാധിക്കും.
വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ കൂടുതൽ വോട്ടർമാർ സൗഹൃദമാക്കുന്നതിനായി അതിന്‍റെ ഡിസൈൻ പുതുക്കാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടറുടെ പാർട്ട് നമ്പറും, സീരിയൽ നമ്പറും വലിയ അക്ഷരത്തിൽ ഡിസ്പ്ലേ ചെയ്യുന്നതിലൂടെ വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ തിരിച്ചറിയാനും, പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയിൽ പേരുകൾ എളുപ്പത്തിൽ കണ്ടെത്താനുമാകും.
ജനപ്രാതിനിധ്യ നിയമം, 1950ന്‍റെ സെക്ഷൻ 13B(2) അനുസരിച്ച് ERO നിയമിക്കുന്ന എല്ലാ ബിഎൽഒമാർക്കും സ്റ്റാൻഡേർഡ് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാർക്ക് ഇത് സഹായകരമാകും. വോട്ടർമാർക്ക്‌ബിഎൽഒമാരെ തീർച്ചറിയാനും, വോട്ടർ രജിസ്ട്രേഷൻ ഡ്രൈവുകൾക്കിടയിൽ വിശ്വാസത്തോടെ ഇടപെടാനും ഇത് സഹായിക്കും. ഇലക്ഷൻ സംബന്ധമായ കാര്യങ്ങളിൽ, തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ള പ്രഥമസമ്പർക്കം ബിഎൽഒമാരിലൂടെയാണ്. വീടുകളിലേക്കുള്ള സന്ദർശനങ്ങളിൽ ബിഎൽഒമാരെ പൊതു ജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
Kerala
മംഗളൂരുവിൽ ബജ്‌റംഗ്ദൾ നേതാവ് വെട്ടേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് നിരവധി കൊലപാതക കേസിലെ പ്രതി സുഹാസ് ഷെട്ടി

മംഗളൂരു: മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ടു. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതി സുഹാസ് ഷെട്ടി ആണ് വെട്ടേറ്റ് മരിച്ചത്. ഇയാള്‍ മറ്റ് പല കൊലപാതക കേസുകളിലെയും പ്രതിയാണ്. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. മംഗളുരു പൊലീസിന്റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സുഹാസ്. ഫാസില്‍ കൊലപാതക കേസില്‍ ജാമ്യത്തിലിരിക്കെയാണ് സുഹാസ് കൊല്ലപ്പെട്ടത്. 2022 ജൂലൈ 28നാണ് ഫാസില്‍ കൊല്ലപ്പെടുന്നത്. ബജ്‌റംഗ്ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ്. സംഭവത്തില്‍ ബാജ്‌പേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
നീറ്റ് യുജി 2025: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2025 അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. മെയ് നാലിനാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് നീറ്റ്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കല്‍ (എംബിബിഎസ്), ഡെന്റല്‍ (ബിഡിഎസ്), ആയുഷ് കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.inല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.
അഡ്മിറ്റ് കാര്‍ഡും ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിന്, അപേക്ഷകര്‍ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. ‘NEET UG 2025 അഡ്മിറ്റ് കാര്‍ഡ്’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അഡ്മിറ്റ് കാര്‍ഡില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ തിരുത്തലിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഹെല്‍പ്പ് ലൈനില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.
പരീക്ഷാഹാളില്‍ കയറുമ്പോള്‍ കൈയില്‍ കരുതേണ്ടവ
അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ്
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി സാധുവായ ഒരു ഫോട്ടോ തിരിച്ചറിയല്‍ രേഖ
ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപേക്ഷാ ഫോമില്‍ സമര്‍പ്പിച്ചതിന് സമാനമായത്)
ഒരു പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ (ഹാജര്‍ ഷീറ്റിനായി)
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ പേര്, റോള്‍ നമ്പര്‍, ജനനത്തീയതി, അപേക്ഷാ ഐഡി, കാറ്റഗറി, രക്ഷിതാവിന്റെ വിവരങ്ങള്‍, പരീക്ഷാ തീയതിയും സമയവും, പരീക്ഷാ കേന്ദ്രത്തിന്റെ പേരും പൂര്‍ണ്ണ വിലാസവും,ചോദ്യപേപ്പര്‍ ഭാഷ, ഫോട്ടോഗ്രാഫും ഒപ്പും എല്ലാം ശരിയാണെന്ന് ഉറപ്പാക്കണം. ഡ്രസ് കോഡും പരീക്ഷാ ദിവസത്തെ നിര്‍ദ്ദേശങ്ങളും ശ്രദ്ധയോടെ മനസിലാക്കേണ്ടതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്