India
കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാര്‍ കുത്തേറ്റ് മരിച്ചനിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
India
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം; 106 ടെലിഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്. നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻടിഎ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.
India
76-ാം വയസ്സിൽ പത്താം ക്ലാസ് വിജയം: രുക്മിണിയമ്മയ്ക്ക് അനുമോദനവുമായ് മലയാളം മിഷൻ ദുബായ്

ദുബായ്: 76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി വിജയിച്ച രുക്മിണിയമ്മയെ അനുമോദിച്ച് മലയാളം മിഷൻ ദുബായ് ചാപ്‌റ്റർ. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ദുബായ് ചാപ്റ്ററിനുവേണ്ടി ചെയർമാൻ വിനോദ് നമ്പ്യാർ രുക്മിണിയമ്മയെ അനുമോദിച്ചു. തുല്യത അധ്യാപകനായ ഷിജോ വർഗീസ്, സെന്റർ കോഓർഡിനേറ്റർമാരായ പി ജിഷ, എം പി രജനി എന്നിവരും രുക്‌മിണിയമ്മയുടെ 60 സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു.
14-ാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് രുക്‌മിണിയമ്മയുടെ പഠനം നിലച്ചത്. പിന്നീട് 52-ാം വയസ്സിൽ കുടുംബശ്രീ പ്രവർത്തക ആയതോടെയാണ് വായനയ്ക്കൊപ്പം എഴുത്തുകൂടി കടന്നുവരുന്നത്. തുല്യതാ പരീക്ഷയിലൂടെ പത്താംക്ലാസ് പാസായ അവർ നിലവിൽ സാക്ഷരത മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഹയർ സെക്കൻഡറി പഠനപദ്ധതിയിൽ ഒന്നാംവർഷ പഠിതാവാണ്.
പത്താംക്ലാസ് പഠനത്തിനിടെ, മകനെ സന്ദർശിക്കാൻ ദുബായിലെത്തിയപ്പോൾ മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുവരെ എഴുതിയ കവിതകൾ ചേർത്ത് പ്രസിദ്ധീകരിച്ച സമാഹാരത്തിൽ നിന്നുള്ള കവിതകളും കുട്ടികൾക്കായി പങ്കുവച്ചിരുന്നു.
India
ജറുസലേമില്‍ വന്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

ജറുസലേം: ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്