Kannur
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പത്താം ബ്ലോക്കിൽ നിന്നും ഫോൺ പിടിച്ചെടുത്തത്. ഒന്നാമത്തെ സെല്ലിന്റെ പിറകുവശത്തായാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്കു മുൻപും ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.
Kannur
മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

കണ്ണൂർ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kannur
കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ 71 പാക് പൗരന്മാർ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവരിൽ എത്രപേർ അനധികൃതമായി കണ്ണൂർ ജില്ലയിൽ താമസിക്കുന്നുവെന്ന് അധികൃതർ ഉറപ്പ് വരുത്തണം. അതോടൊപ്പം അവർക്കെതിരെ എന്ത് അന്വേഷണമാണ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കണം.
മത ഭീകരവാദ ശക്തികൾക്ക് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കണ്ണൂർ. മതഭീകരവാദികളോട് കേരള സർക്കാർ എന്നും മൃദു സമീപനമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. മതഭീകരവാദിയായ തടിയന്റവിടെ നസീറിന്റെയും കൂട്ടാളികളുടെയും കേന്ദ്രമാണ് കണ്ണൂർ ജില്ല. ജമ്മുകശ്മീരിൽ തീവ്രവാദ പരിശീലനം നേടി ഇന്ത്യൻ മിലിട്ടറിക്കെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ മതഭീകരവാദം പൂർണ്ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാൻ നടപടി ഉണ്ടാവണം. ഇതിൽ അനധികൃതമായി കണ്ണൂരിൽ താമസിക്കുന്നവരെ ഉടൻതന്നെ കണ്ടെത്തുവാനും തിരികെ അയക്കാനും നടപടി സ്വീകരിക്കണം. കണ്ണൂരിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kannur
മെഗാ രക്തദാന ക്യാമ്പുമായ് ഡി.വൈ.എഫ്.ഐ

കണ്ണൂർ: തെരുവുകൾ ചുവപ്പിച്ച സമരവഴികളിൽ വേറിട്ട മുന്നേറ്റമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകതൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ 31 വരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ എന്നീ ആശുപത്രികളെ ഏകോപിപ്പിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ, തലശേരി ആശുപത്രികളിൽ 25 യൂണിറ്റ് വീതവും മലബാർ ക്യാൻസർ സെന്ററിൽ 10 യൂണിറ്റ് രക്തവുമാണ് ദിവസേന നൽകുന്നത്. ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് പാനൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും. ഒരു മാസം 2500 യൂണിറ്റ് രക്തം മെഗാക്യാമ്പിലൂടെ നൽകും. സേവന സന്നദ്ധതയുടെ ലോക മാതൃകയൊരുക്കുകയാണ് ഡിവൈഎഫ്ഐ. നിപാ, കോവിഡ് തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് ജീവിതം സ്തംഭിച്ചപ്പോൾ ജീവരക്തം നൽകിയാണ് ഡിവൈഎഫ്‌ഐ അതിജീവനമാതൃക സൃഷ്ടിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. നിസ്സഹായരായ മനുഷ്യർക്ക് സ്നേഹപൂർണമായ കരുതലും മരുന്നും ഭക്ഷണവുമെത്തിച്ചത് യുവതയാണ്. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ആക്രിപെറുക്കി വിറ്റ് ചേർത്തുപിടിച്ചതും ചരിത്രമായി. പുതിയകാലത്തിന്റെ പോരാട്ടത്തിൽ എഴുതിച്ചേർക്കുന്ന ഏടായി മെഗാ രക്തദാനക്യാമ്പ് മാറും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്